|    May 23 Tue, 2017 3:03 am
FLASH NEWS

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് പിടിയില്‍

Published : 22nd July 2016 | Posted By: SMR

തളിപ്പറമ്പ്: കുപ്രസിദ്ധ മോഷ്ടാവ് അരീക്കാമല സ്വദേശി തൊരപ്പന്‍ സന്തോഷിനെ ബിയര്‍ പാര്‍ലറില്‍ മദ്യപിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി ശ്രീകണ്ഠപുരം പോലിസിലേല്‍പിച്ചു. ഇടുക്കി, തമിഴ്‌നാട് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരോടൊപ്പമാണ് സന്തോഷ് പിടിയിലായത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തിലും സമീപപ്രദേശങ്ങളിലൂമായി ഒമ്പതു കടകളില്‍ നടന്ന കവര്‍ച്ചയുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസിലേല്‍പിച്ചത്.
വിശദമായി ചോദ്യം ചെയ്ത ശേഷമേ ഇയാള്‍ക്ക് തളിപ്പറമ്പിലെ കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്നു വ്യക്തമാവുകയുള്ളൂ. ഇതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. ജില്ലയില്‍ മാത്രം അമ്പതോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് സന്തോഷ്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കോഴിക്കോട് മുതല്‍ മംഗലാപുരം വരെ നിരവധി കടകളില്‍ കവര്‍ച്ച നടത്തിയതിനാലാണ് സന്തോഷിനു തൊരപ്പന്‍ സന്തോഷ് എന്ന പേരുലഭിച്ചത്. ഏറ്റവുമൊടുവില്‍ കുപ്രസിദ്ധ മോഷ്ടാവ് അട്ട ഗിരീഷിനൊപ്പം കണ്ണൂരില്‍ പിടിയിലായി രണ്ടാഴ്ച മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ശ്രീകണ്ഠപുരത്തെത്തിയ സന്തോഷിനെയും കൂട്ടാളികളെയും നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ പി ബി സജീവന്റെ നേതൃത്വത്തില്‍ പോലിസെത്തിയാണ് ഇയാളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day