|    Nov 19 Sun, 2017 9:36 pm
FLASH NEWS

കുപ്രസിദ്ധ ഗുണ്ടകള്‍ അറസ്റ്റില്‍

Published : 11th September 2016 | Posted By: SMR

കഴക്കൂട്ടം: നാടന്‍ ബോംബുകളുമായി കുപ്രസിദ്ധ ഗുണ്ടകള്‍ അറസ്റ്റില്‍. കഴക്കൂട്ടം മേനംകുളം സമാധി കോവിലിനു സമീപം കനാല്‍ പുറമ്പോക്കില്‍ സജു ഭവനില്‍ കൂമ്പന്‍ സജു എന്നു വിളിക്കുന്ന സജു (28), ജേ്യാതിനിലയം സ്‌കൂളിന് സമീപം മെര്‍ലിന്‍ മന്ദിരത്തില്‍ വടിവേലു എന്നു വിളിക്കുന്ന ബവിന്‍ മാത്യു (32) എന്നിവരെയാണു മേനംകുളം സമാധി കോവിലിനു സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും നാടന്‍ ബോംബുകളുമായി പോലിസ് അറസ്റ്റ് ചെയ്തത്.
മരിയന്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളെ വാള്‍ വീശി ഭീകരാന്തരീഷം സൃഷ്ടിച്ചു ദേഹോപദ്രവം ഏല്‍പ്പിച്ചു പണം പിടിച്ചുപറിച്ച കേസും, സമാധികോവിലിന് സമീപം ദേവദാസനെ നാടന്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും കല്ലിങ്കല്‍ ആര്‍ഡിഎസ് ഫഌറ്റിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 30,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസും പാര്‍വതീ പുത്തനാറിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും മേനംകുളം സ്മിതാ ഭവനില്‍ ഗോപിയെ കല്യാണ മണ്ഡപത്തില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസും ഉള്‍പ്പെടെ നിരവധി കേസുകള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേയുണ്ട്.
ഒപ്പം തമ്പാനൂര്‍ അരിസ്‌റ്റോ ജങ്ഷനിലുള്ള ട്രാവല്‍ ഏജന്‍സി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ഇവര്‍ പ്രതികളാണെന്നു പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴക്കൂട്ടം സൈബര്‍ സിറ്റി അസ ിസ്റ്റന്റ് സബ് ഡിവിഷന്‍ കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ എസ് അജയ്കുമാര്‍, എസ്‌ഐ വി വി ദിപിന്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക