|    Sep 26 Wed, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കുപ്പു ദേവരാജ്, അജിത, രോഹിത് വെമുല: പ്രസംഗത്തില്‍ കൗമാരം മറന്നില്ല

Published : 19th January 2017 | Posted By: fsq

 

കണ്ണൂര്‍: നിലമ്പൂര്‍ ഉള്‍വനത്തില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരെയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവാര്‍പ്പണം നടത്തിയ രോഹിത് വെമുലയെയും പരാമര്‍ശിച്ച പാലക്കാട് ചിറ്റൂര്‍ ജിവിഎച്ച്എസ്എസിലെ വി എം നന്ദനയ്ക്ക് ഹൈസ്‌കൂള്‍ വിഭാഗം മലയാള പ്രസംഗത്തില്‍ ഒന്നാംസ്ഥാനം. അനാഥമാക്കപ്പെട്ട ജീവിതങ്ങള്‍ എന്നായിരുന്നു വിഷയം. ചെറുപ്പത്തിലെ സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ കേട്ട് മനംനിറഞ്ഞിരുന്ന ഈ പത്താംക്ലാസുകാരി വേദിയില്‍ ശരിക്കും കസറി. കുപ്പു ദേവരാജിന്റെയും അജിതയുടെയും രോഹിത് വെമുലയുടെയും മരണത്തിലുള്ള പ്രതിഷേധം വാക്കുകളിലൂടെ അണപൊട്ടുകയായിരുന്നു. അനാഥമാക്കപ്പെട്ട ജീവിതങ്ങളുടെ വിശദാംശങ്ങള്‍ പറഞ്ഞ് നന്ദന സദസ്സിനെ കൈയിലെടുത്തു. 16 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് ദേവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം നിരഞ്ജന രണ്ടാം സ്ഥാനവും വേലൂര്‍ എന്‍എസ്എച്ച്എസ്എസിലെ അമൃതാ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന് നന്ദന തേജസിനോട് പറഞ്ഞു. ശരിയെന്നു തോന്നിയ കാര്യങ്ങള്‍ പറഞ്ഞ് ഒന്നാം സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. വിഷയം കിട്ടിയപ്പോള്‍ തന്നെ മനസ്സില്‍ മാറിമറഞ്ഞത് ഈ മൂന്ന് പേരുകളായിരുന്നു-നന്ദന പറഞ്ഞുനിര്‍ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss