|    Jun 29 Thu, 2017 9:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുപ്പുദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 2nd December 2016 | Posted By: SMR

മഞ്ചേരി: മാവോവാദി നേതാവ് കുപ്പുദേവരാജിന്റെ (60) പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലിസ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്റെ ഹരജി പ്രകാരമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. എട്ടു പേജും രണ്ട് രേഖാചിത്രവുമുള്ള റിപോര്‍ട്ടില്‍ 176 സെ.മി ഉയരവും 74 കിലോ ഭാരവുമുള്ള കുപ്പുദേവരാജിന്റെ മേല്‍ ഒമ്പത് തവണ വെടിയുതിര്‍ത്തതായി കാണിച്ചിട്ടുണ്ട്. മുന്‍വശത്ത് നെഞ്ചിന് താഴെ നാലും പിറകില്‍ അഞ്ചുതവണയുമാണ് ബുള്ളറ്റുകള്‍ കയറിയിറങ്ങിയത്. മുന്‍വശത്ത്് ഇടത്തേനെഞ്ചിന് താഴെയാണ് നാലു വെടിയേറ്റത്.  പിന്‍ഭാഗത്ത്  മൂന്നെണ്ണം വലത്തേ നെഞ്ചിന് താഴെയും രണ്ടെണ്ണം ഇടത്തേ തുടയ്ക്കുമാണ് ഏറ്റിട്ടുള്ളത്. ബുള്ളറ്റുകളെല്ലാം ഒരേ രീതിയിലുള്ളതാണെന്ന് റിപോര്‍ട്ട് പറയുന്നു. റിപോര്‍ട്ട് വിശദമായി പഠിച്ച ശേഷം കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട അജിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ആവശ്യപ്പെടാത്തതിനാല്‍ കോടതിയിലെത്തിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക