|    May 25 Thu, 2017 3:15 am
FLASH NEWS

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയാല്‍ നടപടി

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിനും ശീതളപാനീയത്തിനും പരമാവധി വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍. എയര്‍പോര്‍ട്ടുകള്‍, മള്‍ട്ടിഫഌക്‌സുകള്‍, ഹോട്ടലുകള്‍ എന്നിവയടക്കമുള്ള ഇടങ്ങളില്‍ അധികവിലയ്ക്കു കുപ്പിവെള്ളം വില്‍ക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.
കുപ്പികളില്‍ രേഖപ്പെടുത്തിയ പരമാവധി വിലയേക്കാള്‍ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. കുടിവെള്ളത്തിന് 10-20 ശതമാനം അധികം ഈടാക്കുന്നുണ്ട്. കൊക്കകോല പോലുള്ള ഉല്‍പന്നങ്ങളില്‍ പരമാവധി വില രേഖപ്പെടുത്തുന്നില്ല. കൂടിയ വിലയ്ക്ക് ലൂസായി അവ വില്‍ക്കുന്നുണ്ട്. നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മതിയായ അധികാരമുണ്ട്-മന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുവെങ്കില്‍ നടപടിയെടുക്കും. പിഴ ശിക്ഷയും ജയില്‍വാസവും നിയമലംഘകര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 47ാമത് വേള്‍ഡ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാസ്വാന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day