|    Feb 27 Mon, 2017 1:07 am
FLASH NEWS

കുന്ന് ഇടിച്ചു നിരത്തി റോഡ് നിര്‍മാണം; സംഘടനകള്‍ പ്രതിഷേധത്തില്‍

Published : 30th November 2016 | Posted By: SMR

പാലക്കാട്: ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23ാം വാര്‍ഡില്‍ സെക്രട്ടറിപ്പടി കോട്ടക്കുന്ന് ഇടിച്ച് നിരത്തി സ്വകാര്യ വ്യക്തി റോഡ് നിര്‍മിക്കുന്നതിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. അശാസ്ത്രീയമായ റോഡ് നിര്‍മാണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. സമീപത്തെ പട്ടികജാതി കോളനി നിവാസികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഭീക്ഷണിയാവുമെന്ന് സിപിഎം ഏരിയാ കമ്മിറ്റി അംഗം നന്ദകുമാര്‍ പറഞ്ഞു. റോഡ് നിര്‍മാണം മണ്ണൊലിപ്പിനും കുന്നിന്റെ നാശത്തിനും വഴിവയ്ക്കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്തും കുന്നിടിക്കുന്നതിനെതിരേ രംഗത്തു വന്നു. പരിസ്ഥിതി വ്യൂഹമായ കോട്ടക്കുന്നിലെ റോഡ് നിര്‍മാണ പാടം, തണ്ണീര്‍തടം, നീര്‍ച്ചാലുകള്‍ എന്നിവയ്ക്ക് ഭീഷണിയാവുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ മനോഹരന്‍ പറഞ്ഞു. സമീപവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തി കുന്നിടിക്കല്‍ തുടങ്ങിയതെന്നും റവന്യൂ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ദീപേഷ് വാഴക്കുന്നത്ത് പറഞ്ഞു. കുന്നിടിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കാനാണ് സംഘടനകളുടെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day