|    Nov 15 Thu, 2018 2:27 pm
FLASH NEWS

കുന്നുകര എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം: രണ്ടുപേര്‍ ആശുപത്രിയില്‍

Published : 16th June 2017 | Posted By: fsq

 

പറവൂര്‍: കുന്നുകര എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം, രണ്ടുപേരെ പറവൂര്‍ കെഎംകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംവര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ എടവനക്കാട് കോയാലിപറമ്പില്‍ ജലീല്‍ മകന്‍ മുഹമ്മദ് സിജാഹ്(21), മാള മണ്ണാന്തറ വീട്ടില്‍ റഷീദ് മകന്‍ ബിലാല്‍(21)എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിജാഹിന്റെ പുറത്ത് കമ്പികൊണ്ട് കുത്തിവരഞ്ഞതിന്റെ നിരവധി പാടുകളുണ്ട്. തടയാന്‍ ചെന്ന സുഹൃത്തുക്കളെ ഹെല്‍മറ്റിനടിച്ചു. മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥികളും പാലപ്രശ്ശേരിയില്‍ നിന്നും വന്നവരാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss