|    Jul 23 Sun, 2017 12:36 am
FLASH NEWS

കുന്നിടിക്കല്‍: എക്‌സ്‌കവേറ്റര്‍ പിടികൂടി

Published : 4th July 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കാരാകുറിശ്ശി വലിയട്ട ഇലവറക്കളം പാടശേഖരം കുന്നിടിച്ച് മണ്ണിട്ട് നികത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ആര്‍ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘം എക്‌സ്‌കവേറ്റര്‍ പിടിച്ചെടുത്തു. നീരുറവുള്ള പ്രദേശത്ത് രാത്രികാലങ്ങളില്‍ കുന്നിടിക്കലും പാടം നികത്തലും സജീവമാണ്. നാട്ടുകാരുടെ നേതൃത്യത്തില്‍ നിരവധി തവണ കൃഷിഭവനിലും വിലേജാഫീസിലും പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കലക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നുള്ള പരിശോധനയില്‍ ആണ് എക്‌സ്‌കവേറ്റര്‍ പിടികൂടിയത്. പാടം നികത്തല്‍മൂലം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക