|    Sep 23 Sat, 2017 11:13 am
FLASH NEWS

കുന്നിടിക്കലിനും വയല്‍ നികത്തലിനുമെതിരേ കര്‍ശന നടപടി

Published : 30th September 2016 | Posted By: Abbasali tf

താമരശ്ശേരി:വ്യാപകമാവുന്ന അനധികൃത കുന്നിടിക്കലിനും വയല്‍ നികത്തലിനുമെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കുന്നു. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്നായി അഞ്ച് എക്‌സ്‌കവേറ്റ്‌റുകളും  അഞ്ച് ടിപ്പറും പിടിച്ചെടുത്തു. കൂടത്തായി ചാമോറ ഭാഗത്ത് ഇന്നലെ രാവിലെ നടന്ന പരിശോധനയില്‍ അനധികൃതമായി കുന്നിടിക്കുകയായിരുന്ന ഒരു എക്‌സ്‌കവേറ്റ്‌റും  മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പറുകളും തഹസില്‍ദാര്‍ പിടിച്ചെടുത്തു. ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പുതുപ്പാടി, കട്ടിപ്പാറ ഭാഗങ്ങളില്‍ അവധി ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് എക്‌സ്‌കവേറ്ററും മൂന്ന് ടിപ്പറുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരെ നിരാശരാക്കുകയാണ്. ചില അഭിഭാഷകരുടെ സഹായത്തോടെ അനുകൂല ഉത്തരവ് സമ്പാദിച്ച് വാഹനം മോചിപ്പിക്കുകയാണ് പതിവ്. ഭൂമാഫിയയുടെ പിന്തുണയോടെയുള്ള കുന്നിടിക്കലിനും വയല്‍ നികത്തലിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക