|    Dec 13 Thu, 2018 2:22 am
FLASH NEWS

കുന്നിക്കോട് മതിലിടിഞ്ഞു; രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Published : 16th July 2018 | Posted By: kasim kzm

പത്തനാപുരം:കിഴക്കന്‍  മേഖലയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കനത്ത നാശം.വിളക്കുടി ധര്‍മ്മപുരിയില്‍ വീടിന്റെ മതിലിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട്  കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അജ്മല്‍ മന്‍സിലില്‍ അഷറഫിന്റെ വീടിന്റെ മതിലാണ്  അയല്‍വാസിയായ ആലിയത്ത് മേലേതില്‍ ഷാജഹാന്റെ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.
അപകടാവസ്ഥയിലായിരുന്ന മതില്‍ ഉച്ചയോടെ വീണ്ടും ഇടിഞ്ഞു.  വീടിന് ഭാഗികമായി കേടുപാടുകളും സംഭവിച്ചട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഷാജഹാന്റെയും അഷറഫിന്റെയും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചട്ടും ഏറെ വൈകിയാണ് എത്തിയതെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss