|    Aug 19 Sat, 2017 9:16 am
FLASH NEWS

കുന്നന്താന ഗ്രാമപ്പഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നു

Published : 16th June 2017 | Posted By: fsq

 

പത്തനംതിട്ട: കുന്നന്താന ഗ്രാമപ്പഞ്ചായത്തിനെ സമ്പൂര്‍ണ യോഗ ഗ്രാമമായി 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2.30ന് കുന്നന്താനം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പ്രഖ്യാപനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിക്കും. ദേശീയ യോഗ ചാംപ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനവും നേടിയ ആറാം ക്ലാസ് വിദ്യാര്‍ഥി തേജസ് എസ് നായരെ അനുമോദിക്കും. ഇന്നു മുതല്‍ 22വരെ യോഗാ വാരമായി ആചരിക്കും. വൈകീട്ട് നാലിന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ പ്രിന്‍സിപ്പല്‍ ഡോ. ബിജുമോഹന്‍ ഫഌഗ് ഓഫ് ചെയ്യും. 17ന് ഭവന സന്ദര്‍ശനം. 18ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം ‘ഭായി യോഗ. 19 ന് രാവിലെ 10ന് യോഗയും വായനയും, തോട്ടപ്പടി ഗ്രന്ഥശാലകയില്‍  സംവാദം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മല്‍സരം, മാതൃവന്ദനം. 20ന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്തിന് പുറത്തു നിന്ന് എത്തുന്ന ജനപ്രതിനിധികള്‍ക്ക് പരിശീലനം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ചര്‍ച്ച. 21ന് അന്താരാഷ്ട്ര യാഗ ദിനത്തില്‍ ജില്ലാ യോഗ അസോസിയേഷനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ യോഗ പ്രദര്‍ശനം. കുന്നന്താനം സ്വദേശിയും ജില്ലാ കൃഷിവകുപ്പ് സൂപ്രണ്ടുമായ എം ജി ദിലീപിന്റെ തിരുവല്ല പ്രണവം യോഗാ സെന്ററാണ് രണ്ടുമാസമായി സൗജന്യ യോഗ പരിശീലനം നല്‍കിയത്. ഒരു വീട്ടില്‍ നിന്ന് ഒരാളെയെങ്കിലും യോഗ പരിശീലിപ്പിക്കലാണ് പൂര്‍ത്തിയാവുന്നത്. ഇതുവരെ നാലായിരത്തോളം ആളുകള്‍ യോഗ പരിശീലിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്് വി സുബിന്‍, ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എന്‍ ശാന്തമ്മ, അംഗം ജി ശശികുമാര്‍, യോഗാചാരന്‍ എം ജി ദിലീപ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക