|    Jan 24 Tue, 2017 2:45 pm
FLASH NEWS

കുന്നത്തു ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയ്ക്ക് തടവും പിഴയും

Published : 10th August 2016 | Posted By: SMR

കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ കേസുമായി ബന്ധപ്പെട്ട് കുന്നത്തു ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ മുടവൂര്‍ സ്വദേശി കെ സി എബ്രഹാമിന് മൂന്നു മാസം തടവും പിഴയും വിധിച്ചു. ലൈംഗിക ഉത്തേജനം നല്‍കുമെന്നു പരസ്യം നല്‍കി മുസ്‌ലി പവര്‍ എക്‌സ്ട്രാ വിറ്റഴിച്ചുവെന്ന കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ലൈംഗിക സുഖത്തിനു വേണ്ടി ശാരീരിക ക്ഷമത വര്‍ധിപ്പിക്കല്‍, ഇതിനു സഹായകമാവുമെന്ന രീതിയില്‍ പരസ്യം ചെയ്യുന്നതു കുറ്റകരമായതിനാലാണ് പ്രതിക്കെതിരേ കേസെടുത്തത്. എറണാകുളം ഡ്രഗ്‌സ് ഇന്‍സ്‌പെക്റ്റര്‍ 2007 ഫെബ്രുവരി 13ന് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക