|    Nov 17 Sat, 2018 12:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമയുടെ മരണം; അന്വേഷണമാവശ്യപ്പെട്ട് ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത്

Published : 11th November 2018 | Posted By: kasim kzm

കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുന്നത്തുകളത്തില്‍ ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ജയില്‍മോചിതനായ ശേഷമുള്ള വിശ്വനാഥന്റെ ആത്മഹത്യ ദുരൂഹമാണ്.
കുന്നത്തുകളത്തില്‍ ഗ്രൂപ്പിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത എങ്ങനെയുണ്ടായെന്നതിന് ഔദ്യോഗികമായി വിശദീകരണം നല്‍കേണ്ടത് വിശ്വനാഥനാണ്. എന്നാല്‍, വിശ്വനാഥന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്താനിരിക്കെ അദ്ദേഹം ആത്മഹത്യ ചെയ്തത് സംശയാസ്പദമാണ്.
മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വിവിധ തലങ്ങളില്‍ പരാതി നല്‍കാനും യോഗം തീരുമാനിച്ചു. വിശ്വനാഥന്റെ മരണം കേസിനെ ബാധിക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബാധ്യതകളും കുടുംബാംഗങ്ങളിലേക്കെത്തും. അതിനാല്‍, നിക്ഷേപങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് സി ഡി ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സക്കീര്‍ ഹുസയ്ന്‍, ജോയിന്റ് സെക്രട്ടറി ശശിധരന്‍ ചെല്ലിത്തറ പങ്കെടുത്തു. കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ജ്വല്ലറി ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥന്‍ (68) കഴി ഞ്ഞ മൂന്നിനാണ് കോട്ടയത്തെ സ്വകാര്യാശുപത്രിയുടെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss