|    Aug 23 Wed, 2017 8:56 pm
FLASH NEWS

കുന്നംകുളത്ത് വണ്‍വേ സംവിധാനം നടപ്പാക്കും

Published : 8th September 2016 | Posted By: SMR

കുന്നംകുളം: നഗരത്തില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുമെന്നും അതിനെതിരെ നിയമ നടപടികളുമായി ആര്  പോയാലും പിന്‍മാറില്ലെന്നും നഗരസഭായോഗം വ്യക്തമാക്കി. പച്ചക്കറി മാര്‍ക്കറ്റിന് സമാനമായി നഗരം മാറിയെന്ന ആക്ഷേപമൊഴിവാക്കാന്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. കച്ചവടക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ കൗണ്‍സിലര്‍മാര്‍ ആരും നഗരസഭയിലെത്തേണ്ടെന്ന് വൈസ് ചെയര്‍മാന്‍ പി എം സുരേഷ് പറഞ്ഞു. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായാണ് പുതിയ വണ്‍വേ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇതിനെതിരേ ബസുടമകള്‍ കോടതിയില്‍ പോയാലും തീരുമാനം മാറ്റില്ലെന്നും ഭരണസമിതി പറഞ്ഞു. ബസ് സ്റ്റാന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കംഫര്‍ട്ട് സ്‌റ്റേഷന്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ നഗരസഭയുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലായിരിക്കും നടത്തിപ്പ്. ബസ് സ്റ്റാന്റിനകത്ത് സ്ത്രീകള്‍ക്കായി ആധുനിക കാത്തിരിപ്പുമുറി നിര്‍മിക്കുമെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍  അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക