|    May 28 Sun, 2017 10:39 am
FLASH NEWS

കുന്നംകുളത്ത് ബൈക്കില്‍ വാനിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Published : 30th December 2015 | Posted By: SMR

കുന്നംകുളം: കുറുക്കന്‍പാറയില്‍ ബൈക്കില്‍ സുമോ ഇടിച്ച് ബന്ധുക്കളായ യുവാക്കള്‍ മരിച്ചു. കമ്പിപ്പാലം കൊങ്ങണൂര്‍ തലപ്പിള്ളി വീട്ടില്‍ വാസുവിന്റെ മകന്‍ സൂരജ്(23), പരേതനായ ജയന്റെ മകന്‍ ശ്രീജിത്ത് (22) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് അപകടം.
ഗുരുവായൂരില്‍ നിന്ന് സുഹൃത്തുക്കളൊന്നിച്ച് സിനിമ കഴിഞ്ഞു മടങ്ങുകയായിരുന്നു യുവാക്കള്‍. വെങ്കിടങ്ങിലേക്കു പോവുകയായിരുന്ന സുമോയാണ് ഇടിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട സുമോ 35 മീറ്ററോളം ദൂരം ബൈക്ക് വലിച്ച് തൊട്ടടുത്തുള്ള വീടിന്റെ മതില്‍ തകര്‍ത്ത് പോസ്റ്റിലിടിച്ചാണു നിന്നത്.
ഇടിയുടെ ആഘാതത്തില്‍ നിലത്തുരഞ്ഞു നീങ്ങിയ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കൂടെയുണ്ടായിരുന്ന അയല്‍വാസികളായ സുഹൃത്തുക്കള്‍ കുന്നംകുളത്തെത്തിയ ശേഷം ഇവരെ കാണാതെ തിരിച്ചുപോയപ്പോഴാണ് അപകടവിവരമറിയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുമോയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. ഇവരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുമോയുടെ അമിതവേഗമാണ് അപകടകാരണമായി പറയുന്നത്.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയായിരുന്നു സൂരജ്. മാതാവ് കമലം. സഹോദരങ്ങള്‍. സുബീഷ്, സുജിത്ത്. മൂന്നു വര്‍ഷം മുമ്പ് പിതാവ് ജയന്‍, മാതാവ് ശ്രീനി എന്നിവര്‍ മരിച്ചശേഷം ഏക സഹോദരി ശ്രീതിയുമൊത്ത് അമ്മാവന്റെ വീട്ടിലായിരുന്നു ശ്രീജിത്ത് താമസിച്ചിരുന്നത്.
വീഡിയോ എഡിറ്ററായ ശ്രീജിത്തിന്റെ സ്വന്തം സ്റ്റുഡിയോ ജനുവരി 10ന് ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇരു മൃതദേഹങ്ങളും സംസ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day