|    Jul 22 Sun, 2018 6:36 am
FLASH NEWS

കുന്നംകുളത്ത് ബസ് സ്റ്റാന്റ് : 13.5 കോടിയുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായി

Published : 20th September 2017 | Posted By: fsq

 

കുന്നംകുളം: 13.5 കോടി രൂപ ചിലവില്‍ കുന്നംകുളത്തെ അത്യാധുനിക ബസ്റ്റാന്റ് എസ്റ്റിമേറ്റ് പൂര്‍ത്തിയായി. ജിഎസ്ടി ഉള്‍പടെ 13.5 കോടി രൂപ ചിലിവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് സര്‍ക്കാര്‍ അനുമതിക്ക് നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ചക്ക് വന്നെങ്കിലും ബിവറേജ് സംബന്ധിച്ച തര്‍ക്കത്തിനിടിയില്‍ ഇത് ചര്‍ച്ചയാകാതെ പോയി. 43000 ചതുരശ്ര അടി വിസ്തൃതിയുള്ള ടെര്‍മിനിലില്‍ മൂന്ന് നിലയുള്ള കൊമേഴ്‌സ്യല്‍ കെട്ടിടവും ഉള്‍പ്പെടും. ഒരേ സമയം 28 ബസ്സുകള്‍ നിര്‍ത്താനും 14 ബസ്സുകള്‍ വിശ്രമ പാര്‍ക്കിംഗിനും ടെര്‍മിനലില്‍ ഇടമുണ്ടാകും. മൊത്തം തുകയും ബാങ്ക് വായ്പയായി കണ്ടെത്താനാണ് തീരുമാനം. ബസ്റ്റാന്റ് നിര്‍മ്മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 4.3 കോടി രൂപ അനുവദിക്കപെട്ടിട്ടുണ്ട്. ഇത് കഴിച്ചുള്ള സംഖ്യയാണ് വായ്പയില്‍ നിന്നും ഉപയോഗിക്കുക. എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും 2018 ജനുവരിയില്‍ തന്നെ നിര്‍മാണം ആരംഭിക്കാനാകുമെന്നുമാണ് ഭരണ സമതിയുടെ പ്രതീക്ഷ. എന്നാല്‍ പഴയ ബസ്റ്റാന്റ് നിര്‍മ്മാവുമായി ബന്ധപെട്ട നഷ്ടോത്തരവാദിത്വം എന്ന കടമ്പ ഫയലുകള്‍ക്ക് മേല്‍ ഉണ്ടാകുമെന്ന ഭയവും ഭരണസമിതിക്കുണ്ട്. ഇത് സര്‍ക്കാര്‍ ഇടപെട്ടാല്‍ മാറ്റിയെടുക്കാനാകുമെന്നതാണ് ഭരണസമതിയുടെ വിശ്വാസം. ഇതുമായ ബന്ധപെട്ട ചര്‍ച്ചകള്‍ നടന്നിരുന്നതായും ഇത്തരം ആശങ്കകളൊന്നും ഇനി വേണ്ടെന്നുമാണ് ഭരണസമതി പറയുന്നത്. പതിറ്റാണ്ടുകളായി നഗരത്തിന്റെ അടിയന്തിര ആവശ്യമായി ഉയര്‍ന്നു നില്‍ക്കുന്ന ബസ്റ്റാന്റ് നിര്‍മ്മാണം ഈ ഭരണ സമതിയുടെ കാലഘട്ടത്തില്‍തന്നെ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss