|    Jan 20 Fri, 2017 1:22 pm
FLASH NEWS

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ഫൂട്പാത്ത് പൊളിച്ചതില്‍ പ്രതിഷേധം

Published : 18th October 2016 | Posted By: Abbasali tf

കുന്നംകുളം: നഗരവികസനത്ത ിന്റെ ഭാഗമായി കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ നിര്‍മിച്ചിരുന്ന ഫൂട്പാത്ത് അനധികൃതമാ യി പൊളിച്ചു നീക്കിയതായി പരാതി. ഉയര്‍ത്തി നിര്‍മിച്ചിരുന്ന ഫൂട്പാത്ത് സമീപത്തെ കച്ചവടക്കാരാണ് പൊളിച്ചതെന്ന് പറയുന്നു. ശനിയാഴ്ച്ച രാത്രിയിലാണ് വലിയ സ്ലാബുകള്‍ ഇട്ട് നിര്‍മിച്ചിരുന്ന ഫൂട്പാത്ത് തകര്‍ത്തത്. വടക്കാഞ്ചേരി റോഡ് ഒരു കിലോമീറ്ററോളം ദൂരം പിഡബ്ല്യ ുഡി കഴിഞ്ഞ വര്‍ഷമാണ് ഫൂട്പാത്ത് നിര്‍മാണം നടത്തിയത്. നല്ല രീതിയില്‍ നിര്‍മിച്ച ഫൂട്പാത്തിന് മുകളില്‍ ടൈലും വിരിച്ചിരുന്നു. ഫൂട്പാത്ത് സമീപത്തുള്ള കടക്കാര്‍ക്ക് ബുദ്ധിമുണ്ടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. മിക്ക കടക്കാരും താല്‍ക്കാലിക ചവിട്ടുപടികളും മറ്റും സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. ഇതിനിടെ ഒരാഴ്ച്ച മുമ്പ് വടക്കാഞ്ചേരി റോഡില്‍ തന്നെ പ്രമുഖ കെട്ടിടത്തിനു മുന്നിലെ ഫൂട്പാത്ത് ഒരു രാത്രിയില്‍ പൊളിച്ചു നീക്കുകയും ഉയര്‍ന്നു നിന്നിരുന്ന ഭാഗങ്ങള്‍ പൊളിച്ചു താഴ്ത്തി നിറുത്തുകയും ചെയ്തു. ഇതിനെതിരേ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും പിഡബ്ല്യുഡി അനുമതിയോടെയാണ് ഇത് ചെയ്തതെന്നാണ് കട ഉടമകള്‍ പറയുന്നത്. തുടര്‍ന്നാണ് ശനിയാഴ്ച്ച രാത്രി വീണ്ടും പൊളിക്കല്‍ നടത്തിയത്. വലിയ സ്ലാബുകള്‍ റോഡിലേക്കിടുകയും ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനു മുന്നിലെ ഫൂട്പാത്ത് തകര്‍ത്തിടുകയും ചെയ്തു. യാതൊരു അനുമതിയോടെ പ്രത്യേക ഉത്തരവോ ഇല്ലാതെ നഗരഹൃദയത്തില്‍ നടക്കുന്ന പൊളിക്കലുകള്‍ കണ്ട് നഗരസഭയും പിഡബ്ല്യുഡിയും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക