|    Oct 23 Tue, 2018 1:14 pm
FLASH NEWS

കുന്നംകുളം താലൂക്ക് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

Published : 1st April 2018 | Posted By: kasim kzm

കുന്നംകുളം: മൂന്നരപതിറ്റാണ്ടുകാലത്തെ കുന്നംകുളത്തിന്റെ സ്വപനം സഫലമായി. കുന്നംകുളം താലൂക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.നഗരം ആവേശത്തിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിത്യസ്ഥങ്ങളായ പരിപാടികളുമായി രാഷ്ട്രീയ, കക്ഷി, വിത്യാസമില്ലാതെ നഗരം ആഘോഷത്തില്‍ ഒന്നായി.
സംസ്ഥാനത്തെ 77ാമത്തെ താലൂക്കാണ് കുന്നംകുളം. ഉച്ചയ്ക്ക് 3.30 ന് നിര്‍ദ്ദിഷ്ട നഗരസഭ ബസ്റ്റാന്റിന് സമീപം തയ്യാറാക്കിയ വേദിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുന്നംകുളം താലൂക്ക്  പ്രഖ്യാപനം നടത്തിയപ്പോള്‍ ആവേശത്തോടെ ജനം അത് സ്വീകരിച്ചു.
റവന്യ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ ആദ്യ ഇ-ഓഫിസായി പ്രവര്‍ത്തനമാരംഭിക്കുന്ന കുന്നംകുളം താലൂക്ക് ഓഫിസിന് തഹസീല്‍ദാറും, ഏഴ് അഡീഷണല്‍ തഹസീല്‍ദാറുമുള്‍പടെ 55 നിയമനങ്ങളാണുള്ളത്.
ഒപ്പം താലൂക്ക് കേന്ദ്രത്തിലുള്ള ഓഫിസ് ശൃംഖലകളും കുന്നംകുളത്ത് യാതാര്‍ഥ്യമാകും. ഏപ്രില്‍ രണ്ട് മുതല്‍ താലൂക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാവും. അപേക്ഷകള്‍ സ്വീകരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യാനാവും വിധം പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചതായും അറിയിച്ചു. വ്യവസായ കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, ഡോ:പി കെ ബിജു എംപി, എംഎല്‍എമാരായ മുരളി പെരുനെല്ലി, ബി ഡി ദേവസ്സി, അഡ്വ. കെ രാജന്‍, കെ യു അരുണന്‍, ഇ ടി ടൈസണ്‍മാസ്റ്റര്‍, യു ആര്‍ പ്രദീപ്, അഡീഷണല്‍ ചീഫ് സെക്രട്ടറി
പി എച്ച് കുരിയന്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മുന്‍ എംഎല്‍എമാര്‍, രാഷ്ട്രീയ സാംസക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, മന്ത്രിയുടെ പ്രതി നിധി ടി കെ വാസു, ചെയ്മ്പര്‍ പ്രസിഡന്റ് കെ പി സാക്‌സണ്‍ എന്നിവര്‍ മന്ത്രിമാര്‍ക്ക് ഉപഹാരം നല്‍കി.
കുന്നംകുളം താലൂക്കിന്റെ മാപ്പ് റവന്യൂ മന്ത്രിയില്‍ നിന്നും നിയുക്ത തഹസീല്‍ദാര്‍ ടി ബ്രിജാകുമാരി ഏറ്റുവാങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss