|    Jul 16 Mon, 2018 6:49 am
FLASH NEWS

കുന്നംകുളം അഗ്‌നിശമനസേനയ്ക്കു സര്‍ക്കാര്‍ കൈമാറിയ വാഹനം ഫഌഗ് ഓഫ് ചെയ്തു

Published : 12th September 2017 | Posted By: fsq

 

കുന്നംകുളം: കുന്നംകുളം അഗ്‌നിശമനസേനയ്ക്ക് സര്‍ക്കാര്‍ കൈമാറിയ വാഹനം മന്ത്രി എസി മൊയ്തീന്‍ ഫഌഗ് ഓഫ് ചെയ്തു. നിലവില്‍ കുന്നംകുളം അഗ്‌നിശമന സേനയ്ക്ക്ക്ക് മൂന്ന് വാഹനങ്ങള്‍ ഉണ്ട്. എന്നാല്‍ 35 വര്‍ഷം, 17  വര്‍ഷം,8 വര്‍ഷം എന്നിങ്ങനെ കാലപഴക്കം ചെന്ന വണ്ടികളാണ് സേന ഇപ്പോള്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച പുതിയ വാഹനം ഏറെ ആശ്വാസമാണ്. സേനയുടെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്നവ അപകടസ്ഥലങ്ങളില്‍ എത്തുന്നതിന് ഏറെ പ്രയാസമായിരുന്നു. ഇതിലെ 8 വര്‍ഷം പിന്നിട്ട വാഹനം മിക്കവാറും ബോഡിതരുമ്പെടുത്ത നിലയിലുമാണ്. ഓടിത്തളര്‍ന്ന അഗ്‌നിശമനസേനയ്ക്ക് 3500 ലിറ്റര്‍ വെള്ളം സംഭരശേഷിയുള്ള പുതിയ വാഹനം ഇനി മുതല്‍ വഴിയില്‍ കിടക്കാതെ അപകടസ്ഥലങ്ങളിലേക്ക് കൃത്യമായി എത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ഇപ്പോള്‍ സേനയ്ക്കുള്ളത്. ചടങ്ങില്‍ ആലത്തൂര്‍ എം.പി.പി.കെ.ബിജു, കുന്നംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി, കലാമണ്ഡലം കല്പിത സര്‍വ്വകലാശാല ഭരണസമിതി അംഗം ടി.കെ.വാസു നഗരസഭ സ്ഥിരം സമിതി അംഗങ്ങള്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss