|    May 27 Sat, 2017 8:10 am
FLASH NEWS

കുന്ദമംഗലത്ത് വൈദ്യുതി നിലച്ചാല്‍ ഇനി റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കും

Published : 1st October 2016 | Posted By: Abbasali tf

കുന്ദമംഗലം: വിവിധ സബ് സ്‌റ്റേഷനുകളിലെ വൈദ്യുതി ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍ ശൃംഖലയുടെ റിങ് മെയിന്‍ യൂനിറ്റ് (ആര്‍എംയു) കുന്ദമംഗലത്ത് സ്ഥാപിച്ചു. കുന്ദമംഗലം പുതിയ ഷോപ്പിങ്‌കോംപ്ലക്‌സിന്റെ മുന്‍വശത്താണ് യൂനിറ്റ് സ്ഥാപിച്ചത്. കുന്ദമംഗലം സബ് സ്‌റ്റേഷനെ കുറ്റിക്കാട്ടൂര്‍, മലാപ്പറമ്പ് സബ് സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന കേബിള്‍ ശൃംഗലയും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കേബിള്‍ ശൃംഖലയില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ റിമോട്ട് സംവിധാനം ഉപയോഗിച്ച്  ഈ യൂണിറ്റുകളിലെ സ്വിച്ചുകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നതും മറ്റ് സബ്  സ്‌റ്റേഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കാല്‍ കഴിയും എന്നതുമാണ് ഇതിന്റെ സവിശേഷത. ജില്ലയില്‍ ഇത്തരത്തില്‍ അഞ്ഞൂറോളം യൂനിറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ജില്ലയിലെ ആദ്യത്തെ യൂനിറ്റാണ് കുന്ദമംഗലത്ത് സ്ഥാപിച്ചത് . യൂനിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടികെ സീനത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലീന വാസുദേവന്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീന വെള്ളക്കാട്ട്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എംവി ബൈജു, എകെഷൗക്കത്തലി, പിപവിത്രന്‍, ബഷീര്‍ പട്ടാളിയില്‍, പിപിശ്രീജ, ഷൈജ വളപ്പില്‍, കെ എസ് ഇ.ബി. എക്‌സി.എന്‍ജിനീയര്‍ബോസ് ജോസ്, അസി.എക്‌സി.ഞ്ചിനീയര്‍മാരായ ഷിബു അലക്‌സ്, സ്മിത, അസി.എന്‍ജിനീയര്‍ അജിത് എന്നിവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day