|    Jun 19 Tue, 2018 2:55 am

കുന്ദമംഗലം നിയോജകമണ്ഡലം ലീഗ്: കെ മൂസ മൗലവി പ്രസിഡന്റ്, ഖാലിദ് കിളിമുണ്ട ജന.സെക്രട്ടറി

Published : 10th January 2017 | Posted By: fsq

 

പെരുവയല്‍: കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു. കെ മൂസ മൗലവി പ്രസിഡന്റും ഖാലിദ് കിളിമുണ്ട ജനറല്‍ സെക്രട്ടറിയും എന്‍ പി ഹംസ മാസ്റ്റര്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. വൈസ് പ്രസിഡന്റുമാര്‍: എ ടി ബഷീര്‍ ഹാജി, കെ പി കോയ. സെക്രട്ടറിമാര്‍: സി മരക്കാരുട്ടി ,വി പി മുഹമ്മദ് പുവ്വാട്ടുപറമ്പ്. ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ് കുട്ടി ഹാജി ആധ്യക്ഷ്യത വഹിച്ചു. റിട്ടേണിങ് ഓഫിസര്‍മാരായ വി കെ ഹുസൈന്‍ കുട്ടി, സി പി എ അസീസ് മാസ്റ്റര്‍, അഡ്വ. ആലിക്കോയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍, ലീഗ് ജില്ലാ സെക്രട്ടറി കെ എ ഖാദര്‍ മാസ്റ്റര്‍, ടി പി ചെറൂപ്പ, പുവ്വാട്ട് മൊയ്തീന്‍ ഹാജി, ഹംസ തയ്യില്‍, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, കെ.എം എ റഷീദ്, സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss