|    Mar 30 Thu, 2017 12:24 pm
FLASH NEWS

കുന്ദമംഗലം ഗവ. കോളജ് കെട്ടിടം: പ്രവൃത്തി ആരംഭിക്കാന്‍ നടപടിയായി

Published : 2nd October 2016 | Posted By: SMR

കുന്ദമംഗലം: ഗവ. കോളജ് കെട്ടിടനിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടിയായതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരില്‍ ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നല്‍കിയ സ്ഥലത്താണ് കോളജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു.
ഭാവിയിലുള്ള വികസനം കൂടി കണക്കിലെടുത്തുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ലഭിക്കേണ്ടതിനാലാണ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുവാന്‍ വൈകിയത്. എന്‍ഐടിയുടെ ആര്‍കിടെക്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ 3.25 കോടി രൂപയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സുശാന്ത് കോണ്‍ട്രാക്‌ടേഴ്‌സ് ആണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
നേരത്തേ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചിരുന്നു.അക്കാഡമിക് ബ്ലോക്കിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടത്തുന്നത്. െൈലബ്രറി, ഓഡിറ്റോറിയം, ഗേള്‍സ് ഹോസ്റ്റല്‍, കാന്റീന്‍ എന്നിവ നിര്‍മ്മിക്കുന്നതിന് സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം 8 കോടി രൂപയുടെ പ്രൊപ്പോസല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ ആറേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് കോളജിനായി ലഭ്യമാക്കിയിട്ടുള്ളത്. ഒരു ഓട്ടോണമസ് കോളജായി ഉയര്‍ത്തുന്നതിന് 15 ഏക്കര്‍ സ്ഥലം ആവശ്യമായതിനാല്‍ ഇതിനു വേണ്ട സ്ഥലംകൂടി ലഭ്യമാക്കാനുള്ള ശ്രമം നടത്തിവരികയാണ്.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, വൈസ് പ്രസിഡന്റ് ടി എ രമേശന്‍, മെമ്പര്‍ എന്‍ സുരേഷ് കുമാര്‍, കെ ഇ രാജഗോപാലന്‍, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ സുനിത, അസി. എഞ്ചിനീയര്‍ പി പി ദിനേശന്‍, ഓവര്‍സിയര്‍ എം കെ രാജു, കോണ്‍ട്രാക്ടര്‍ ഇ സുശാന്ത് സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day