|    Jun 26 Mon, 2017 12:36 am
FLASH NEWS

കുന്ദമംഗലം ഉപജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു

Published : 25th November 2016 | Posted By: SMR

കുന്ദമംഗലം: കലയുടെ വസന്തം വിതറി ഉപജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു. 26 വരെ നീളുന്ന കലോല്‍സവത്തിന്റെ ഉദ്ഘാടനം പട്ടുറുമാല്‍ ഫെയിം ഫൈസല്‍ എളേറ്റില്‍ നിര്‍വഹിച്ചു. 52 സ്‌കൂളില്‍ നിന്നായി 3000 കുട്ടികളാണ് മല്‍സരിക്കാനെത്തുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി കെ സീനത്ത് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ കല, ജില്ലാ പഞ്ചായത്ത് മെംബര്‍ രജനി തടത്തില്‍, ബ്ലോക്ക്പഞ്ചായത്ത്്്് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി മുപ്രാമ്മല്‍, ബ്ലോക്ക് മെംബര്‍ യൂ സി ബുഷ്‌റ, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ഷമീന വെള്ളക്കാട്ട്, പി വി പവിത്രന്‍, എം വി ബൈജു, ബാബുമോന്‍, ബിപിഒ വന്ദന എന്‍, കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ പി വസന്ദരാജ്, പിടിഎ പ്രസിഡന്റ് എം സന്തോഷ്, എച്എം ഫോറം സെക്രട്ടറി പി വി ജോസഫ്, എം കെ മോഹന്‍ദാസ്, എന്‍ ബാബു, ഒ ഹുസൈന്‍, വി പി സലീം, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, ടി കെ ഐസക് മാസ്റ്റര്‍, ടി ചക്രായുധന്‍, ഷാജിപുല്‍കുന്നുമ്മല്‍, ടി മധുസൂദനന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക