|    Oct 19 Fri, 2018 7:04 pm
FLASH NEWS

കുന്തിപ്പുഴ കരകവിഞ്ഞൊഴുകി

Published : 18th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പുലാമന്തോളില്‍ മഴയെ തുടര്‍ന്ന് കുന്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടിലേക്കും വെള്ളം ഇരച്ചു കയറി. റിസോര്‍ട്ടിലെ പുഴയിലേക്ക് ചേര്‍ന്ന് നിര്‍മിച്ച ഓഡിറ്റോറിയത്തിനുള്ളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. വളപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതോടെ ഇഴജന്തുക്കള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. വളപുരത്ത് നിന്നും ചെമ്മല, പാറക്കടവ് ഭാഗങ്ങളിലായാണ് പുഴവെള്ളത്തിലും മറ്റുമായി നിരവധി ഉരവര്‍ഗങ്ങള്‍ ജനവാസകേന്ദ്രത്തിലെത്തിയത്. കൊടിയ വിഷമുള്ള പാമ്പുകള്‍ ഉള്‍പ്പെടെ പലതിനെയും നാട്ടുകാര്‍ തല്ലിക്കൊന്നെങ്കിലും  ആളുകളുടെ ശ്രദ്ധയില്‍പെടാതെ ജീവികള്‍ വന്നിട്ടുണ്ടോയെന്ന ആശങ്കയിലായിരുന്നു അവര്‍. പെരിന്തല്‍മണ്ണ ചെറുകരയില്‍ മഴവെള്ളംകയറി പ്രദേശത്തെ പരേതനായ ചക്കിങ്ങല്‍ ഇബ്രാഹിമിന്റെ വീടുള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലും നാശനഷ്ടം സംഭവിച്ചു. അങ്ങാടിപ്പുറം വൈലോങ്ങരയില്‍ തോടും പാടവും നിറഞ്ഞുകവിഞ്ഞതോടെ പാഠത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. പുത്തനങ്ങാടി സെന്റ് തേരോസാസ് നഴ്‌സറി സ്‌കൂളിന് പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് അപകടസാധ്യത ഉയര്‍ത്തുന്നതിനാല്‍ 21വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ആലിപ്പറമ്പില്‍ വെള്ളം ശക്തിയായി ഒഴുകിയതോടെ ജലനിധി പൈപ്പ് ലൈനുകള്‍ പൊട്ടി. വൈദ്യുതി ലൈനുകളും തകര്‍ന്നു വീണു. ആലിപ്പറമ്പ് തോണിക്കടവ് റോഡില്‍ മണ്ണിടിച്ചിലിനെ വാഹനഗതാഗതം സ്തംഭിച്ചു. കാമ്പ്രം പാലത്തിന്റെ പ്രധാന സ്ലാബിനു തൊട്ടടുത്ത് വരെ വെള്ളം പൊങ്ങി. കീഴാറ്റൂര്‍, മേലാറ്റൂര്‍, കരിങ്കല്ലത്താണി, താഴേക്കോട് ഭാഗങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായില്ലെങ്കിലും മിക്കയിടങ്ങളിലെ റോഡുകളിലും  വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. വെട്ടത്തൂരില്‍ നിറഞ്ഞുകവിഞ്ഞ പൂങ്കാവനം അണക്കെട്ട് സന്ദര്‍ശിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ  നിരവധിപേരാണെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss