|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുനിയില്‍ കേസ് : മാപ്പുസാക്ഷിക്ക് അറസ്റ്റു വാറണ്ട്

Published : 8th August 2017 | Posted By: fsq

 

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ മാപ്പുസാക്ഷിക്കതെിരെ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച നിലമ്പൂര്‍ പുള്ളിപ്പാടം വയലിലകത്ത് ഫിറോസ്ഖാനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അറസ്റ്റ് വാറണ്ട് അയച്ചത്. സെപ്തംബര്‍ രണ്ടിനകം ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണു മഞ്ചേരി ജില്ലാ മൂന്നാം അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി കെ എം സുജിത്ത്് ഉത്തരവിട്ടത്. കേസിന്റെ വിചാരണ നടക്കുന്ന ദിവസം കോടതിയില്‍ നേരിട്ടെത്തി സത്യം തുറന്ന് പറയാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഫിറോസ്ഖാനെ മാപ്പുസാക്ഷിയാക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം കേസ് പരിഗണിച്ചെങ്കിലും ഇയാള്‍ ഹാജരാക്കാനായില്ല. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചു. വിദേശത്താണെന്ന കാരണത്താല്‍ സമനസ് മടങ്ങി. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക