|    Nov 17 Sat, 2018 4:17 pm
FLASH NEWS

കുനിയില്‍ ഇരട്ടക്കൊലപാതകം; വാഹനങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം

Published : 9th August 2018 | Posted By: kasim kzm

മഞ്ചേരി: കുനിയില്‍ ഇരട്ട കൊലപാതക കേസില്‍ വിചാരണക്കു മുമ്പായി തൊണ്ടി വാഹനങ്ങള്‍ ഹാജരാക്കാന്‍ ജില്ല സെഷന്‍സ് കോടതി നിര്‍ദേശിച്ചു. 20ന് തൊണ്ടി വാഹനങ്ങളായ പിക്കപ്പ് വാനും അള്‍ട്ടോ കാറും ഹാജരാക്കാനാണ് നിര്‍ദേശം. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എം കൃഷ്ണന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഒന്നാം പ്രതി കുറുമാടന്‍ മുക്താര്‍ എന്ന മുത്തുവും ഫിറോസ്ഖാനുമാണ് കോടതിയില്‍ നിന്ന് വാഹനങ്ങള്‍ ഒപ്പിട്ട് വാങ്ങിയത്. ഒക്‌ടോബര്‍ മൂന്നിനാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss