|    Jan 21 Sat, 2017 7:00 pm
FLASH NEWS

കുനിയില്‍ ഇരട്ടക്കൊലപാതകം പ്രതികള്‍ക്ക് കവര്‍ച്ച കേസില്‍ ജാമ്യം നിഷേധിച്ചു

Published : 20th September 2016 | Posted By: SMR

 കൊച്ചി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികള്‍ക്ക് കവര്‍ച്ച കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ബൈക്ക് യാത്രികനെ പിന്തുടര്‍ന്ന് 15,75,000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് മലപ്പുറം അരീക്കോട് സ്വദേശികളായ റഷീദ്, ഉമ്മര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
കവര്‍ച്ച കേസില്‍ മൂന്നും നാലും പ്രതികളായ ഇരുവരും കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം നേടിയവരാണ്. കുനിയില്‍ കേസിലെ ജാമ്യ വ്യവസ്ഥയില്‍ മറ്റു കുറ്റക്യത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നതടക്കം കര്‍ശന ഉപാധികളാണുണ്ടായിരുന്നത്. എന്നാല്‍, ജാമ്യവ്യവസ്ഥകളെല്ലാം ലംഘിച്ചാണ് കവര്‍ച്ച അടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടാതെ കവര്‍ച്ച കേസിലെ അന്വേഷണം തുടരുകയാണ്.
ഇനിയും കേസിലെ പല സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ ശേഖരിക്കാനുമുണ്ട്.
പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ഫലപ്രദമായ അന്വേഷണത്തെ ബാധിക്കും. മറ്റു കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ജാമ്യം അനുവദിക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക