|    Mar 31 Fri, 2017 12:08 am
FLASH NEWS

കുത്തേറ്റു പരിക്കേറ്റ യുവാവ് മരിച്ചു; മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ

Published : 1st May 2016 | Posted By: SMR

ഉള്ളാള്‍: ഉള്ളാളില്‍ ഉണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തൊക്കോട്ടിനു സമീപം പിലാര്‍ ചെമ്പുഗുഡ്ഡെയിലെ സഫ്‌വാന്‍ (20) ആണു മരിച്ചത്. ഇതേത്തുടര്‍ന്ന് മംഗളൂരുവിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ഇക്കഴിഞ്ഞ 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിവാഹസല്‍ക്കാരത്തിന്റെ കാറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു സഫ്‌വാനും സുഹൃത്തുക്കളായ നിസാം (19), സലീം (24) എന്നിവരും. ഒലപ്പെട്ടെ ഓവര്‍ബ്രിഡ്ജിനു സമീപമെത്തിയപ്പോള്‍ ആറ് സംഘപരിവാര പ്രവര്‍ത്തകര്‍ ആയുധങ്ങള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന നിസാമിനും സലീമിനും നിസ്സാര പരിക്കേറ്റു. വയറിനു കുത്തേറ്റ സഫ്‌വാന്‍ പ്രാണരക്ഷാര്‍ഥം ഓടി കാപ്പിക്കാട് എന്ന സ്ഥലത്തെത്തി സുഹൃത്തുക്കളായ അബ്ദുല്‍സമദ്, നസ്‌റത്ത് എന്നിവരെ വിവരമറിയിച്ചു.
ഇവരാണ് സഫ്‌വാനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെയായിരുന്നു അന്ത്യം. പ്രതികളുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day