|    Nov 18 Sat, 2017 7:28 pm
FLASH NEWS
Home   >  Kerala   >  

കുത്തിവെയ്പിനെതിരെ ഭീതിപരത്തിയ ‘തീവ്രവാദികള്‍’ ഇപ്പോള്‍ കലാപവും ഉണ്ടാക്കുന്നു: പി ജയരാജന്‍

Published : 4th November 2017 | Posted By: shins

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം കഴിച്ച എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി കലാപത്തിന് ഇറക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പി ജയരാജന്‍. മീസില്‍സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ ‘തീവ്രവാദ’ സംഘമാണെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

തന്റെ കാലത്ത് നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ദൗത്യം നിര്‍വഹിച്ചതെന്നും കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ അതാണ് ചെയ്യുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. .

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രവാചകനായ മുഹമ്മദ് നബി തന്റെ കാലത്ത് നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടാണ് തന്റെ ദൗത്യം നിര്‍വഹിച്ചത്.അതാണിപ്പോഴും കമ്മ്യുണിസ്‌റുകാര്‍ ചെയ്യുന്നത്.

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം കഴിച്ച എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി കലാപത്തിന് ഇറക്കാന്‍ പ്രേരിപ്പിക്കുന്നത്.

മീസില്‍സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ തീവ്രവാദ സംഘമാണ്.ചെറുകിട വാഹനങ്ങള്‍ പെരുകിവരുന്ന കേരളത്തില്‍ ദേശീയപാതയുടെ വീതി 45 മീറ്ററായി വര്ധിപ്പിക്കുന്നതിനെതിരെ സമരം നടത്തുന്നതും ഈ ഗ്രൂപ്പിന്റെ തൊഴിലായി മാറിയിരിക്കുന്നു.

നാടിന്റെ വികസനത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാകൃതന്മാര്‍ക്കെതിരെ ജനബോധം ഉണര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനെ പരാജയപ്പെടുത്തുന്നതിനും മതവിശ്വാസികളെ വഴിതെറ്റിക്കാനുമാണ് ഈ തീവ്രവാദികള്‍ ഇപ്പോള്‍ നുണ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക