|    Jul 22 Sat, 2017 8:20 pm
FLASH NEWS

കുത്തിവയ്പ് ബോധവല്‍ക്കരണവുമായി എന്‍എസ്എസ് വോളന്റിയര്‍മാര്‍

Published : 11th July 2016 | Posted By: SMR

കോഡൂര്‍: പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ബോധവല്‍ക്കരിക്കുന്നതിനായി ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ രംഗത്ത്. ഗൃഹ സന്ദര്‍ശന പരിപാടിയുമായിട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. ഡിഫ്തീരിയ രോഗം ബാധിച്ച് ജില്ലയില്‍ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ബോധവല്‍ക്കരണം.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍, അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തിലാണ് ഗൃഹ സന്ദര്‍ശനം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ നേരില്‍കണ്ട് ബോധവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വീടുകളുടെ സന്ദര്‍ശനത്തോടൊപ്പം, ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ എഴുതി തയ്യാറാക്കി പ്രിന്റ് ചെയ്തു നല്‍കിയ ‘മലപ്പുറത്തിന് എപ്ലസ്’ എന്ന ലഘുലേഖയുടെ വിതരണവും നടത്തുന്നുണ്ട്.—
ഗൃഹ സന്ദര്‍ശന പരിപാടി ഒറ്റത്തറയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ്, മുന്‍ അധ്യാപകന്‍ കെ എന്‍ എ ഹമീദ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ പി രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി ഭാസ്‌ക്കരന്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ഹബീബ് റഹ്മാന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍, ജെപിഎച്ച്എന്‍പിഎം നന്ദിനി, വര്‍ക്കര്‍ എ ജുമൈലത്ത്, ആശാവര്‍ക്കര്‍മാരായ പി ഗീത, കെ സുലൈഖ സംസാരിച്ചു. എന്‍എസ്എസ് വോളന്റിയര്‍ ഗ്രൂപ്പ് ലീഡര്‍മാരായ പി ഹംറാസ് മുഹമ്മദ്, എം ടി നസീബ തസ്‌നീം നേതൃത്വം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും അങ്കണവാടി, ആശ വര്‍ക്കര്‍മാരും എന്‍എസ്എസ് വോളന്റിയര്‍മാരോടൊപ്പം ഗൃഹ സന്ദര്‍ശന പരിപാടിയില്‍ പങ്കുചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക