|    Jan 17 Tue, 2017 12:27 pm
FLASH NEWS

കുത്തിവയ്പ്പുകള്‍ക്കെതിരേ പ്രചാരണം ജാമ്യമില്ലാത്ത കുറ്റമാക്കണം: ബാലാവകാശ കമ്മീഷന്‍

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ പല ഭാഗത്തും ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി കുറയുകയും ഡിഫ്തീരിയ പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് സാമ്പത്തികമോ ജീവനക്കാരുടെ അഭാവമോ തടസ്സമാവാന്‍ പാടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി, അംഗങ്ങളായ കെ നസീര്‍, ഗ്ലോറി ജോര്‍ജ് എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
ശാസ്ത്രീയമായ തെളിവോ അടിത്തറയോ ഇല്ലാതെ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്നതിന് പൊതുജനാരോഗ്യം സംബന്ധിച്ച വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേയുള്ള പ്രചാരണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് കര്‍മപദ്ധതിക്ക് രൂപം നല്‍കണം. എല്ലാ ജില്ലയിലും രോഗപ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി തയ്യാറാക്കുന്നതോടൊപ്പം ഇമ്മ്യൂണൈസേഷന്‍ സമ്പൂര്‍ണമാക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പാക്കണം.
ശിശുസംരക്ഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ കുത്തിവയ്പ് സമ്പൂര്‍ണമാക്കണമെന്നും അല്ലാത്തപക്ഷം അംഗീകാരം റദ്ദാക്കുമെന്നും കാണിച്ച് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതിപ്രകാരമുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതലത്തില്‍ ജില്ലാ കലക്ടറും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് സെക്രട്ടറിയോ അധ്യക്ഷനായുള്ള മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടി മൂന്നുമാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക