|    Oct 21 Sat, 2017 1:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുത്തിവയ്പുകള്‍ വിലക്കുന്നവര്‍ക്ക് എതിരേ നടപടി: ആരോഗ്യമന്ത്രി

Published : 11th July 2016 | Posted By: SMR

കണ്ണൂര്‍: പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നത് വിലക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഫ്ത്തീരിയ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവരുടെ നേതൃത്വത്തില്‍ പ്രത്യേക മോണിറ്ററിങ് നടത്തും. പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരേ സാമൂഹികമാധ്യങ്ങള്‍ വഴി നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിനെതിരേ ആരോഗ്യവിഭാഗം ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ് ആറുമാസത്തിനകം നികത്തും. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനായി നേരത്തേ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിരുന്നു. എന്നാല്‍ നിയമനോത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാത്ത സ്ഥിതിയുണ്ട്. ആശുപത്രികളില്‍ ആറു മാസത്തിനുള്ളില്‍ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ ആദിവാസി ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ആദിവാസികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. കോളനികളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നതിനു സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക