|    Dec 16 Sun, 2018 1:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുത്തിയോട്ടത്തിനെതിരേ ചാടിവീഴേണ്ടെന്നു മന്ത്രി

Published : 2nd March 2018 | Posted By: kasim kzm

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ചു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുത്തിയോട്ടത്തിനെതിരേ ഇപ്പോ ള്‍ ചാടിവീഴേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണു കുത്തിയോ ട്ടം. ഇക്കാര്യം വിവാദമാക്കേണ്ടതില്ല.
മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കും. ബാലാവകാശ ലംഘനം ഉണ്ടോയെന്നു പരിശോധിച്ചു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നമ്മു ടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീടു നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാലാവകാശ ലംഘനമെന്ന ആരോപണമുയ ര്‍ന്നതിനെ തുടര്‍ന്നാണു കമ്മീഷന്‍ കേസെടുത്തത്. ജയില്‍ മേധാവി എഡിജിപി ആര്‍ ശ്രീലേഖയുടെ ബ്ലോഗെഴുത്തിനെ തുടര്‍ന്നാണു വിഷയം ചര്‍ച്ചയാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss