|    Oct 20 Sat, 2018 6:04 am
FLASH NEWS

കുത്തഴിഞ്ഞ ഭരണ സംവിധാനം ; അഴിമതിയില്‍ മുങ്ങി അന്താരാഷ്ട്ര മാര്‍ക്കറ്റ്

Published : 11th September 2017 | Posted By: fsq

 

മരട്: ജനങ്ങള്‍ക്കേറെ പ്രയോജനമാകുമെന്നു കരുതി മരടിലേയും, നെട്ടൂരിലേയും ജനങ്ങള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ച നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റ് ഇന്ന് അഴിമതിയുടെ കൂത്തരങ്ങായ് മാറിയിരിക്കുന്നു.രാജ്യാന്തര മാര്‍ക്കറ്റ് പണി പൂര്‍ത്തിയാക്കി 1999 നവംബര്‍ 12 നു അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചില്ല. കാടുപിടിച്ചു കിടന്നിരുന്ന മാര്‍ക്കറ്റ് 2005 ജൂണ്‍ 27നു അന്നത്തെ കൃഷി വകുപ്പു മന്ത്രി കെ ആര്‍ ഗൗരിയാണ് രണ്ടാമത് ഉദ്ഘാടനം ചെയ്ത് മാര്‍ക്കറ്റ് പ്രവര്‍ത്തനമാക്കിയത്. നിരവധി വ്യാപാരികളും സാധാരണക്കാരായ ജനങ്ങളുമാണ് മാര്‍ക്കറ്റില്‍  ഇടപാടുകള്‍ നടത്തുന്നത്. മാര്‍ക്കറ്റ് അതോറിറ്റി ചെയര്‍മാന്‍ കലക്ടറാണ്. കഴിഞ്ഞ കുറേ കാലങ്ങളായി കുത്തഴിഞ്ഞ ഭരണ സംവിധാനങ്ങളാണ്  നടക്കുന്നത്. മാര്‍ക്കറ്റിനകം തന്നെ വൃത്തിഹീനവും സഞ്ചാര്യ യോഗ്യമല്ലാത്ത റോഡുകള്‍,  പ്രാഥമികാവശ്യം നിറവേറ്റുന്നതിനു പോലും സൗകര്യമില്ലാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തിന് പഴക്കമുണ്ട്. എന്നാല്‍ ആദ്യകാലങ്ങളില്‍ പ്രാഥമികാവശ്യത്തിനു നിര്‍മ്മിച്ച കെട്ടിടം വള്ളിപ്പടര്‍പ്പുകള്‍ പിടിച്ചു ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മാര്‍ക്കറ്റ് അതോറിട്ടി ഉദേ്യാഗസ്ഥരുടെ നേരെയാണ്. ഇക്കൂട്ടരുടെ കെടുകാര്യസ്ഥതയും, ദീര്‍ഘവീക്ഷണമില്ലായ്കയുമാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന്് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് പണിതിട്ടിട്ടുള്ള ടോയ്‌ലറ്റും തെക്ക് ഭാഗത്തും പ്രാഥമികാവശ്യത്തിനായി നിര്‍മ്മിച്ചിട്ടുള്ള ശൗചാലയവും കാട് പിടിച്ചു ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. വടക്കുഭാഗത്തുള്ളവ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാക്കിയെങ്കിലും വൃത്തിയില്ലാതായി കിടക്കുന്നു. പുറത്ത് കാര്യം സാധിക്കേണ്ട അവസ്ഥയിലാണ്.  ഇതര സംസ്ഥാന തൊഴിലാളികളാണ മാര്‍ക്കറ്റില്‍ കൂടുതലും .ഇവിടെ നിന്നും ലഭിക്കുന്ന വേസ്റ്റുകള്‍ ഉപയോഗിച്ചു ജൈവവളം നിര്‍മ്മിക്കുന്നതിനായി ആദ്യം നിര്‍മ്മിച്ചതും, അന്നത്തെമാര്‍ക്കറ്റ് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ബീന ഉദ്ഘാടനം ചെയ്തതുമായ പ്ലാന്റ് മനസിലാകാത്ത നിലയില്‍ വള്ളിപ്പടര്‍പ്പുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇതുപേക്ഷിച്ചു കൊണ്ടാണ് വേസ്റ്റ് മാലിന്യം ഉപയോഗിച്ചു നവീന രീതിയിലുള്ള ബയോഗ്യാസ് മുതലായ ഉല്‍പ്പാദിപ്പിക്കുന്ന യുനിറ്റ് രണ്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വല്ലപ്പോഴുമേ പ്രവര്‍ത്തിക്കാറുള്ളു.മാര്‍ക്കറ്റില്‍ നിന്നും അധികമായി വരുന്ന മാലിന്യം  മാര്‍ക്കറ്റില്‍ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു. പഴവര്‍ഗ്ഗങ്ങള്‍ മുതല്‍ കേടായി പോകുന്ന സാധനങ്ങള്‍ ശീതീകരിച്ചു വയ്ക്കുന്നതിനായി കോടികള്‍ മുടക്കി ഫ്രീസിങ്് കെട്ടിടം പണിയുകയും നിരവധി എയര്‍കണ്ടീഷന്‍ ഉപകരണങ്ങളും, ജനറേറ്ററും ഘടിപ്പിച്ചെങ്കിലും ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ നശിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതി നിറഞ്ഞതാണെന്നാണ് പരക്കെയുള്ള ആക്ഷേപം.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിതി എന്ന സ്ഥാപനത്തെ ഏല്‍പ്പിക്കാറാണെങ്കിലും അവരില്‍ നിന്നും മാര്‍ക്കറ്റിലെ തന്നെ ബിനാമിമാരാണ് ഏറ്റെടുത്തു നടത്തുന്നത്. ഇത് വഴി ലക്ഷങ്ങളാണ് കൈകളിലെത്തുന്നത് എന്നാണ് സംസാരം. മാര്‍ക്കറ്റിനകത്തു വരുന്ന ചരക്ക് ലോറികള്‍ക്കായി ഏര്‍പ്പെടുത്തിയ വെയിംഗ് ബ്രിഡ്ജ് ഇന്ന് തട്ടിപ്പിന്റെ മറ്റൊരു രൂപാന്തരമാണ്. പുറത്തുള്ള  ആക്രി സാധനങ്ങള്‍ കയറ്റിയ വാഹനം തൂക്കുന്നതിനായി എത്താറുണ്ട്. മാര്‍ക്കറ്റിനകത്തുള്ള പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനോ മറ്റും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണ് വ്യാപാരികള്‍ . മാര്‍ക്കറ്റിനകത്തെ ഓരോ സ്റ്റാളുകളും ഓരോ ബിനാമിമാരുടെ കരങ്ങളിലാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്വന്തമായി സ്ഥാപനം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss