|    Mar 26 Sun, 2017 2:43 pm
FLASH NEWS

കുത്തകവല്‍ക്കരണം

Published : 10th October 2016 | Posted By: SMR

വിവരവിനിമയ സാങ്കേതികവിദ്യയിലുണ്ടായ വലിയ മാറ്റം മൂലധന കേന്ദ്രീകരണത്തിനും കുത്തകവല്‍ക്കരണത്തിനും വഴിവയ്ക്കുന്നുവെന്ന പരാതി ഈയിടെ ശക്തമായിവരുകയാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ മേഖല നാലോ അഞ്ചോ കോര്‍പറേഷനുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍. അതുകൊണ്ട് ക്ലാസിക്കല്‍ ധനശാസ്ത്രം പറയുന്ന ആരോഗ്യകരമായ മല്‍സരവും അതുകൊണ്ട് പൊതുജനങ്ങള്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളും സൈദ്ധാന്തികതലത്തിലേക്ക് ഒതുങ്ങുകയാണ്.
ലോകാടിസ്ഥാനത്തില്‍ കുത്തകവല്‍ക്കരണം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലാണ് ശക്തമായത്. അമേരിക്കയിലെ നൂറു സംരംഭങ്ങള്‍ ഇപ്പോള്‍ മൊത്തം വാര്‍ഷികോല്‍പാദനത്തിന്റെ 46 ശതമാനം നിയന്ത്രിക്കുന്നു. ബാങ്കുകളുടെ ആസ്തിയില്‍ 45 ശതമാനത്തോളം അഞ്ചു ബാങ്കുകളുടെ കൈവശത്തിലാണ്.  പുതുസംരംഭങ്ങളെയൊക്കെ ഭീമന്‍ സ്രാവുകള്‍ വെട്ടിവിഴുങ്ങുകയാണ്. ഗൂഗഌം ഫേസ്ബുക്കും ആപ്പിളും നികുതിനല്‍കുന്നുവല്ലോ എന്നു ചോദിച്ചേക്കാം. എന്നാല്‍, പലതരം അക്കൗണ്ടിങ് സൂത്രങ്ങളിലൂടെ അവ നികുതിവെട്ടിപ്പും നടത്തുന്നു.
മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. മുമ്പ് കുത്തകകള്‍ വന്‍തോതില്‍ തൊഴില്‍ നല്‍കിയിരുന്നു. ഉദാഹരണത്തിന്, 1990ല്‍ യുഎസിലെ 3,600 കോടി ഡോളര്‍ ആസ്തിയുള്ള മൂന്നു വമ്പന്‍ കാര്‍ നിര്‍മാണശാലകളില്‍ 12 ലക്ഷം പേരാണ് ജോലിയെടുത്തിരുന്നത്. 2014ല്‍ സിലിക്കണ്‍വാലിയിലെ ഒരുലക്ഷം കോടി ഡോളറിലധികം കമ്പോളവിലയുള്ള മൂന്നു കമ്പനികള്‍ തൊഴില്‍ നല്‍കിയത് 1.37 ലക്ഷം പേര്‍ക്ക്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക