|    Apr 25 Tue, 2017 12:39 am
FLASH NEWS

കുത്തകകളെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം: എസ്ഡിപിഐ

Published : 27th October 2016 | Posted By: SMR

വടകര: കേന്ദ്രസര്‍ക്കാര്‍ പാവങ്ങളുടെ അരി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ റേഷന്‍ സമ്പ്രദായം തകര്‍ത്ത് കുത്തകകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള വഴിയൊരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ റേഷന്‍ അരി വെട്ടിക്കുറച്ചതിലൂടെ കുത്തകകള്‍ക്കൊപ്പമാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഈ ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരേ ജനകീയ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സിവില്‍ സപ്ലൈസ് ഓഫി സിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തിയത്. വടകര ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സപ്ലൈസ് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോമ്പാല, സവാദ് വടകര സംസാരിച്ചു. മാര്‍ച്ചിന് ഷഫീഖ് പുത്തൂര്‍, ഹംസ ഹാജി, ഹക്കീം വടകര, സിദ്ധീഖ് പുത്തൂര്‍, ഷാക്കിര്‍ ഓര്‍ക്കാട്ടേരി, ആസിഫ് ചോറോട്, ഫിറോസ് ഒഞ്ചീയം, ഖലീല്‍ അഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day