|    Feb 20 Mon, 2017 12:25 am
FLASH NEWS

കുത്തകകളില്‍ നിന്ന് ഭൂമി തിരിച്ചു പിടിക്കുക; എസ്ഡിപിഐ സായാഹ്ന സംഗമങ്ങള്‍ നടത്തി

Published : 2nd November 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തെ ഭൂമികള്‍ സ്വദേശ-വിദേശ കുത്തകകളില്‍ നിന്നും വീണ്ടെടുക്കുകയെന്ന പ്രമേയവുമായി എസ് ഡിപിഐ ജില്ലയില്‍ സായാഹ്ന സംഗമങ്ങള്‍ നടത്തി. പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപം നടന്ന അവകാശ പ്രഖ്യാപന സായാഹ്ന സംഗമം എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ എച്ച് ഖലീല്‍ അധ്യക്ഷത വഹിച്ചു. .മണ്ഡലം സെക്രട്ടറി മുഹമ്മദലി,റഫീഖ് പുതുപ്പള്ളിത്തെരുവ്,ഷെബീര്‍,അഷറഫ് സംസാരിച്ചു.ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച സായാഹ്ന സംഗമം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി എം മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു.   പട്ടാമ്പി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി. അലവി മാസ്റ്റര്‍ വിഷയാവതരണം നടത്തി. അവകാശ പ്രഖ്യാപനം മണ്ഡലം കമ്മിറ്റി അംഗം മജീദ് ഷൊര്‍ണൂര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ്മുഹമ്മദ് മുസ്തഫ, സെക്രട്ടറി ഷരീഫ്, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ്അബ്ദുല്‍ സലാം, രാജന്‍ മാസ്റ്റര്‍ സംബന്ധിച്ചു. തൃത്താല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിലിശ്ശേരീയില്‍  നടന്ന സായാഹ്ന സംഗമം   ജില്ലാ കമ്മിറ്റിയംഗം സൈതലവി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു മണ്ഡലംപ്രസിഡന്റ് മൊയ്തികുട്ടീ അധ്യക്ഷത വഹിച്ചു നവാസ് ചാലിശ്ശേരീ അവകാശ പ്രഖ്യാപന സന്ദേശം നല്‍കി സെക്രട്ടറി ഉമ്മര്‍ അങാടി സംസാരിച്ചു.  ചിറ്റൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സംഗമം കെ കെ ഹുസൈന്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു.  ചിറ്റൂര്‍ മണ്ഡലം കണ്‍വീനര്‍ ഷാഫി കൊഴിഞ്ഞാമ്പാറ, കമ്മിറ്റിയംഗം സൈരാജ് ചിറ്റൂര്‍, സംസാരിച്ചു .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക