|    Oct 21 Sun, 2018 4:44 am
FLASH NEWS

കുതിരാന്‍-വടക്കഞ്ചേരി ഹൈവേ: പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും

Published : 27th September 2017 | Posted By: fsq

 

തൃശൂര്‍: കുതിരാന്‍-വടക്കഞ്ചേരി ഹൈവേ നിര്‍മ്മാണത്തിലെ ആക്ഷേപങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ജില്ലാ മേല്‍നോട്ട സമിതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിര്‍മ്മാണത്തിലെ അപാകം മൂലം നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ടോ എന്ന് എന്‍.എച്ച്.ഡി.പി ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധിക്കും. ഫോണ്‍ തടസ്സപ്പെടുന്നത് സംബന്ധിച്ച് ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി അധികൃതരും പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈവേ കരാറുകാരുടെ സാന്നിദ്ധ്യത്തിലായിരിക്കും പരിശോധന. മൂന്നാഴ്ചക്കകം തടസ്സങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാതല സമിതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഭാരവാഹന നിയന്ത്രണം പിന്‍വലിക്കാനും നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത് ഒക്‌ടോബറില്‍ അവസാനിപ്പിക്കാനും സമിതി തീരുമാനിച്ചു.ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.എന്‍.ജയദേവന്‍ എം.പി, അഡ്വ.കെ.രാജന്‍ എം.എല്‍.എ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമാദേവി, വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത കെ.വി., ആര്‍.ഡി.ഒ സി.ലതിക, എന്‍.എച്ച്.ഡി.പി ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ്, കൃഷി, ജലസേചനം, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ തുടങ്ങി  വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ കരാര്‍ കമ്പനി പ്രതിനിധികളും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss