|    Jun 19 Tue, 2018 2:56 am

കുതിരാന്‍ തുരങ്ക നിര്‍മാണം പുനരാരംഭിച്ചു : പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കി

Published : 21st January 2017 | Posted By: fsq

 

വടക്കഞ്ചേരി: വടക്കഞ്ചേരി  മണ്ണുത്തി ദേശീയപാത കുതിരാന്‍ തുരങ്കനിര്‍മാണം പുനരാരംഭിച്ചു. പ്രതിഷേധിച്ച നാട്ടുകാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുതിരാനിലെ തുരങ്ക നിര്‍മാണം ഒരു മാസത്തോളമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം തുരങ്ക നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പ്രതിഷേധം ശക്തമായപ്പോള്‍ പീച്ചി പോലിസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ശക്തമാക്കിയതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തവരെ പീച്ചി പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കുതിരാന്‍ തുരങ്കനിര്‍മാണം ആരംഭിച്ചതോടു കൂടി സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കേടുപാടുകള്‍ സംഭവിച്ച വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പാറ പൊട്ടിക്കലിന്റെ തീവ്രത കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സമരവുമായി മുന്നോട്ട് പോവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss