|    Dec 10 Mon, 2018 4:47 pm
FLASH NEWS

കുതിരാന്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി

Published : 25th August 2018 | Posted By: kasim kzm

വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നി ര്‍മ്മിച്ച ഇടത് തുരങ്കത്തിലൂടെ വാഹനങ്ങള്‍ ഓടിയത്.മുന്‍ തീരുമാനപ്രകാരം അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടി അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളാണ് കടത്തിവിട്ടത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റു സാമഗ്രികളുമായി പോകുന്ന മുന്നൂറോളം വാഹനങ്ങള്‍ വെള്ളിയാഴ്ച കടന്ന് പോയി.ഇതിന് പുറമെ പോലിസ്, ആംബുലന്‍സ്, അഗ്‌നിശമന സേന തുടങ്ങിയ വാഹനങ്ങളാണ് തുരങ്കത്തിലൂടെ കടത്തിവിടുക. വാഹനങ്ങള്‍ കടത്തിവിടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച തന്നെ തുറങ്ക മുഖത്ത് അടിഞ് കുടിയ മണ്ണ് നീക്കം ചെയ്തിരുന്നു. ഏതാനും ദിവസത്തേക്ക് മാത്രമായിരിക്കും ഉത്തരത്തി ല്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ സൗകര്യമുണ്ടാകുക.
രണ്ടാം തുരങ്കത്തില്‍ അവശേഷിക്കുന്ന പണി ആരംഭിച്ചാല്‍ ഇതിലൂടെ വാഹനങ്ങള്‍ പോകുന്നത് അസാധ്യമായിരിക്കും.കഴിഞ്ഞ ദിവസം മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലിസും കരാര്‍ കമ്പനി അധികൃതരും കര്‍ശനമായി പരിശോധിച്ചതിന് ശേഷമാണു തുരങ്കത്തിലൂടെ വാഹനങ്ങള്‍ വിടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss