|    Nov 17 Sat, 2018 4:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുതിരാന്‍ തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍

Published : 9th August 2018 | Posted By: kasim kzm

തൃശൂര്‍: വാളയാര്‍-കൊച്ചി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനു മുകളില്‍ മണ്ണിടിച്ചില്‍. ഇതോടെ, തുരങ്കത്തിന്റെ സുരക്ഷ അപകട ഭീഷണിയിലായി. തുരങ്കത്തിന്റെ കിഴക്ക് വശത്താണ് അപകടഭീതിയുണര്‍ത്തി മണ്ണിടിച്ചില്‍ തുടരുന്നത്.
കനത്ത മഴയില്‍ ഇന്നലെ രാവിലെ മുതലാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. മണ്ണിടിച്ചില്‍ തടയാന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയതിന്റെ മുകള്‍ഭാഗമാണ് തുരങ്കത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. ഇടിഞ്ഞുവീണ പാറ പൊട്ടിച്ചുനീക്കിയാല്‍ പോലും മണ്ണിടിച്ചിലുണ്ടാവുമെന്ന സാഹചര്യമാണുള്ളത്. എഡിഎം ലതികയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കുതിരാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss