|    Jan 17 Tue, 2017 2:33 pm
FLASH NEWS

കുതിരക്കച്ചവടവും തട്ടിക്കൊണ്ടുപോവലും;15 വര്‍ഷത്തിനിടെ 14 പ്രസിഡന്റുമാര്‍

Published : 20th October 2016 | Posted By: SMR

കാളികാവ്: ചോക്കാട് രാഷ്ട്രീയം ഇപ്പോഴും കലങ്ങി മറിഞ്ഞുതന്നെ. 15 വര്‍ഷത്തിനിടെ 14 പ്രസിഡന്റുമാര്‍ ഭരണം നടത്തിയ അപൂര്‍വ നേട്ടം ചോക്കാടിന് സ്വന്തം. ചോക്കാട് രാഷ്ട്രീയത്തിന് എന്നും അവിശ്വാസത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും കഥയാണ് പറയാനുള്ളത്.2000ത്തിലാണ് കാളികാവ് പഞ്ചായത്ത് വിഭജിച്ച് ചോക്കാട് പഞ്ചായത്ത് രൂപീകരിച്ചത്.ആദ്യ ഭരണ സമിതിയാണ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയത്. അന്ന് ലീഗിന്റെ പി.ഖാലിദാണ് പ്രസിഡന്റായിരുന്നത്. തട്ടിക്കൊണ്ടു പോവല്‍ നടന്നത് ഈ ഭരണത്തിലാണ്. അന്ന് സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിക്കുന്ന ഘട്ടം വന്നപ്പോള്‍ എതിര്‍ പക്ഷത്തെ ഒരംഗത്തെ തട്ടിക്കൊണ്ടുപോയാണ് പ്രമേയത്തെ പരാജയപ്പെടുത്തിയത്. അന്നു തുടങ്ങിയ അരാജകത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്.ഒരാഴ്ച ഒരു മാസം മൂന്നു മാസം ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാണ് ഓരോ ഭരണവും നിലനിന്നത്.കോണ്‍ഗ്രസ്റ്റിന്റെയും ലീഗിന്റെയും ലീഗിന്റെയും തമ്മിലടിയാണ് അന്നും ഇന്നും ഭരണ പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്.എല്ലാ കാലവും യുഡിഎഫ് തന്നെയാണ് പഞ്ചായത്തില്‍ ഭരണം നേടിയിട്ടുള്ളത്.സിപിഎമ്മിന് ഒരു കാലത്തും നില മെച്ചപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ചരിത്രത്തിലാദ്യമായി 10 മാസത്തെ ഭരണം സിപിഎമ്മിനു ലഭിച്ചത് കഴിഞ്ഞ തിരഞ്ഞെടപ്പിനു ശേഷമാണ്. ഇതു തന്നെ ലീഗും കോണ്‍ഗ്രസും വേറിട്ടു മല്‍€സരിച്ചതിനാലാണ്. എന്നിട്ടുപോലും ആറു സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്. കോണ്‍ഗ്രസ് വിരോധം തീര്‍ക്കാന്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ലീഗ് വോട്ടു ചെയ്തതാണ് ഭരണം ലഭിക്കാനിടയാക്കിയത്.പ്രബല കക്ഷികളായ കോണ്‍ഗ്രസ് ലീഗ് സിപിഎം എന്നീ കക്ഷികള്‍ക്ക് പാളയത്തിലെ പടയാണ് എന്നും തലവേദന.യുഡിഎഫില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഭരണം കാലാവധി പൂര്‍ത്തിയാക്കുമെന്ന് കരുതാനാവില്ല.യുഡിഎഫിലെടുത്ത തീരുമാനം ഇരുകക്ഷികളാടെയും യുവജന വിഭാഗത്തിലെ ഒട്ടേറെപ്പേര്‍ അംഗീകരിക്കുന്നില്ല.തമ്മിലടി മൂലം വികസന കാര്യത്തില്‍ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പിന്നിലാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.ലീഗിനെതിരെ ഉള്ളില്‍ നിന്നു തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും ഫഌ്‌സുകളും ഉയര്‍ന്നിട്ടുണ്ട്. പി ഖാലിദ്, മാഞ്ചേരി ആയിശ, ആലുക്കല്‍ യശോദ, പി.ഹംസ രണ്ടു തവണ എം അബ്ദുല്‍ ഹമീദ് രണ്ടു തവണ, പുലത്ത് ഹഫ്‌സത്ത്, അനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, അന്നമ്മ മാത്യു, പൈനാട്ടില്‍ അശ്‌റഫ് , മാട്ടറലൈല, ഷാഹിന ഗഫൂര്‍ എന്നിവരാണ് പ്രസിഡന്റിന്റെ കസേരയിലിരുന്നവര്‍.ഇനി ബാക്കിയുള്ള നാലു വര്‍ഷത്തില്‍ ആരൊക്കെ പ്രസിഡന്റുമാരാവുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക