|    Dec 16 Sun, 2018 8:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍: സോഷ്യല്‍ ഫോറം

Published : 22nd May 2018 | Posted By: AAK

ജുബൈല്‍: കര്‍ണാടകയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിലൂടെ ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറൈഫി ബ്രാഞ്ച് സമ്മേളനം അഭിപ്രായപ്പെട്ടു. ബദര്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ കാസ്മി ഉദ്ഘാടനം ചെയ്തു.  അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഷിബിന്‍ റഹ്മാന്‍ പത്തനംത്തിട്ട (പ്രസിഡന്റ്), ഖാലിദ് (വൈസ് പ്രസി.), റിയാസ് എരുമേലി (ജ. സെക്രട്ടറി), കാസിം പത്തനംത്തിട്ട (സെക്രട്ടറി), ഹാഷിം പത്തനംത്തിട്ട (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുസ്തഫ പാലക്കാട്, നിഷാദ് പത്തനാപുരം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss