|    Jul 22 Sun, 2018 6:24 am
FLASH NEWS
Home   >  Sports  >  Football  >  

കുതിപ്പ് തുടര്‍ന്ന് ടോട്ടനവും യുനൈറ്റഡും; എതിരില്ലാതെ വിജയം

Published : 30th September 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ടോട്ടനം മുട്ടുകുത്തിച്ചത്. മിന്നും ഫോമില്‍ പന്ത് തട്ടുന്ന ഹാരി കെയ്‌ന്റെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന്റെ മുന്നേറ്റത്തില്‍ കരുത്തായത്.കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ കെയ്ന്‍ ടോട്ടനത്തിന്റെ അക്കൗണ്ട് തുറന്നു. 16ാം മിനിറ്റില്‍ ബെന്‍ ഡേവിസിലൂടെ ടോട്ടനം ലീഡുയര്‍ത്തി. 23ാം മിനിറ്റില്‍ കെയ്ന്‍ വീണ്ടും വലകുലുക്കിയതോടെ ഒന്നാം പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡും ടോട്ടനത്തിനൊപ്പം നിന്നു. ഇഞ്ചുറി ടൈമില്‍ സിസോക്കോയാണ് ടോട്ടനത്തിന്റെ അവസാന ഗോള്‍ നേടിയത്. ജയത്തോടെ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്താണ് ടോട്ടനമുള്ളത്.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ക്രിസ്റ്റില്‍ പാലസിനെ തകര്‍ത്തു. ജുവാന്‍ മാറ്റ (3), മറൗന്‍ ഫെല്ലിനി (35, 49), റോമലു ലുക്കാക്കു (86) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss