|    Oct 23 Mon, 2017 5:12 pm
FLASH NEWS

കുണ്ടിലിടിവ്-വാഴാഞ്ചേരി കനാല്‍ പാത അപകട ഭീഷണിയാവുന്നു

Published : 30th November 2016 | Posted By: SMR

ആലത്തൂര്‍: മലയോര മേഖലയിലേക്കുള്ള കനാല്‍ പാതയില്‍ ദിവസേന ഉണ്ടാവുന്ന കുഴികള്‍ മൂലം യാത്ര അപകട ഭീഷണിയിലാവുന്നു. അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടിലിടിവ്-വാഴാഞ്ചേരി കനാല്‍ പാതായാണ് അപകട ഭീഷണിയിലായിരിക്കുന്നത്. പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലിന്റെ വശത്താണ് ഈ പാതയുള്ളത്. പാതയുടെ ഇരുഭാഗത്തുമായി പന്നികള്‍ കുഴിയെടുക്കുന്നത് മൂലമാണ് പാതയുടെ പല ഭാഗങ്ങളിലും കുഴികള്‍ ഉണ്ടാവുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുഴികള്‍ ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മുട്ടിച്ചിറ, കുണ്ടിലിടിവ്, പുത്തന്‍തറ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ജലസേചനത്തിനായി കനാലിലേക്ക് വെള്ളം തുറന്നതോടെ വെള്ളം കയറിതുമൂലം കുഴികള്‍ വലുതായി അപകട ഭീഷണിയിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക