|    Apr 30 Sun, 2017 8:41 am
FLASH NEWS

കുണ്ടലക്കുളമ്പ് കോളനിയില്‍ അടിസ്ഥാന സൗകര്യമൊരുക്കും

Published : 26th November 2016 | Posted By: SMR

കൊല്ലങ്കോട്: ബ്ലോക്കിലെ മുതലമട ഗ്രാമപ്പഞ്ചായത്തിലുള്ള കുണ്ടലക്കുളമ്പ് ആദിവാസി കോളനിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കെ ബാബു എം എല്‍ എ , ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി എന്നിവര്‍ കോളനി സന്ദര്‍ശിച്ചു. കുടിവെള്ളം , ഭൂമി,  വൈദ്യുതി , വീട് എന്നിവയുമായി ബന്ധപ്പെട്ട് 200ഓളം പരാതികളാണ് കോളനി നിവാസികള്‍ നല്‍കിയത്. പരാതികളില്‍ ഒരാഴ്ചയ്ക്കകം തുടര്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍ കി. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് എല്ലാവര്‍ക്കും വീട് നല്‍കി ജില്ലയെ സമ്പൂര്‍ണ ഭവന ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പട്ടിക വര്‍ഗ- പിന്നാക്കക്ഷേമ മന്ത്രി ഉറപ്പ് നല്‍കിയതായി എംഎല്‍എ പറഞ്ഞു. കോളനിയില്‍ കുടിവെള്ളം എത്തിക്കുമെന്നും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാംപും നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കെ ബേബി സുധ , അസി.കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം സി റെജില്‍, വനം, വാട്ടര്‍ അതോറിറ്റി, പട്ടിക വര്‍ഗം, പൊതുമരാമത്ത് , വൈദ്യുതി , റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day