|    Mar 30 Thu, 2017 6:25 am
FLASH NEWS

കുണ്ടറ സംഭവം : മുത്തച്ഛന്‍ റിമാന്‍ഡില്‍

Published : 21st March 2017 | Posted By: fsq

 

കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിയായ മുത്തച്ഛന്‍ വിക്ടറിനെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്്. പ്രതിക്കു നേരെ കൈയേറ്റശ്രമമുണ്ടാവുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത പോലിസ് കാവലിലാണ് കോടതിയില്‍ എത്തിച്ചത്. ഇന്നലെ രാവിലെ പ്രതിയെ കുണ്ടറയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴും നാട്ടുകാരുടെ കൈയേറ്റശ്രമമുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് പോലിസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. അതേസമയം, കുട്ടിയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് പിതാവ് രംഗത്തെത്തി. നുണപരിശോധന ഭയന്നാണ് പ്രതി വിക്ടര്‍ ഇപ്പോള്‍ കുറ്റം സമ്മതിച്ചതെന്നും പരിശോധനയ്ക്കു വിധേയനാക്കിയാല്‍ കൂടുതല്‍ ആളുകളുടെ പങ്ക് പുറത്തുവരുമെന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ച ദിവസം തന്നെ വിക്ടര്‍ വീട്ടിലേക്കു വിളിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. മകളെ താന്‍ ഉപദ്രവിച്ചെന്നാരോപിച്ച സമയത്ത് കുഞ്ഞിനെ കൗണ്‍സലിങിന് വിധേയമാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. മകളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിപ്പിച്ചതാണെന്നും മകള്‍ക്ക് പഴയ ലിപി അറിയില്ലെന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പ്രതിയായ വിക്ടര്‍. വിക്ടറിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും നിരവധി തവണ പരാതിപ്പെട്ടിരുന്നെന്നും പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും മുത്തശ്ശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്ടറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറായി ജോലിചെയ്തുവരുകയാണ്. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയിരുെന്നന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ജനുവരി 15നാണ് കുണ്ടറയില്‍ 10 വയസ്സുകാരിയെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലിസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day