|    Aug 24 Thu, 2017 2:50 am
FLASH NEWS
Home   >  Kerala   >  

കുണ്ടറ പീഡനക്കേസ്: പ്രതി പെണ്‍കുട്ടിയുടെ മുത്തച്ഛന്‍; അറസ്റ്റ് രേഖപ്പെടുത്തി

Published : 19th March 2017 | Posted By: mi.ptk

minor gang raped

കുണ്ടറ:  കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി കുട്ടിയുടെ മുത്തച്ഛന്‍ വിക്ടര്‍ ആണെന്ന് പോലീസ്. എതാനും ദിവസമായി കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ പിതാവാണ് ഇയാള്‍. പെണ്‍കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. മുത്തച്ഛന്റെ പെരുമാറ്റത്തെകുറിച്ച് മരിച്ച പെണ്‍കുട്ടി പലതവണ പരാതി പറഞ്ഞിട്ടുണ്ടെന്ന് മുത്തശ്ശി മൊഴി നല്‍കി. കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി.

ശിശുക്ഷേമ സമിതിയുടെ കൗണസിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരി മൊഴി നല്‍കിയിരുന്നു. ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നുമാണ് ലോഡ്ജിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി, മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സ്ഥിരമായി കയറാറുള്ള കടയുടെ ഉടമ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ തുടക്കത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മ തയ്യാറായിരുന്നില്ല. ഇത് കേസന്വേഷണത്തെ ദോഷമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് അമ്മ അന്വേഷണവുമായി സഹകരിച്ചതും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതും. പെണ്‍കുട്ടിയുടെ അമ്മയെയും മുത്തശ്ശനെയും തിങ്കളാഴ്ച നുണപരിശോധനക്ക് വിധേയരാക്കണമെന്ന് കോല്ലം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ അന്വേഷണവുമായി സഹകരിക്കാന്‍ തുടങ്ങിയത്.
അതേസമയം, അന്വേഷണഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നിപ്പ് മൂലമാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക