|    Apr 28 Fri, 2017 8:01 am
FLASH NEWS

കുണ്ടറ പീഡനക്കേസ്:പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സൂചന

Published : 19th March 2017 | Posted By: mi.ptk

rape

കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരിയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. മരിച്ച പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അന്വേഷണത്തോട് സഹകരിച്ചു തുടങ്ങി. ഇവരില്‍ നിന്നും കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയെന്നാണ് ലഭിക്കുന്ന സൂചന. നുണപരിശോധനക്ക് മുന്‍പ് തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാകും എന്ന കണക്കൂകൂട്ടലിലാണ് പോലീസ്.
കഴിഞ്ഞ ദിവസം മുതലാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിച്ചു തുടങ്ങിത്. ശിശുക്ഷേമ സമിതിയുടെ കൗണസിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരി മൊഴി നല്‍കിയിട്ടുണ്ട്.ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകളും ഇവര്‍ നല്‍കി. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നും ലോഡ്ജിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി, മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സ്ഥിരമായി കയറാറുള്ള കടയുടെ ഉടമ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമുള്ള സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കിട്ടിയാല്‍ നുണപരിശോധനക്ക് മുന്‍പ് തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day