|    Dec 17 Sun, 2017 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുണ്ടറ പീഡനം : മുത്തച്ഛന്‍ അറസ്റ്റില്‍

Published : 20th March 2017 | Posted By: fsq

 

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛനെന്ന് തെളിഞ്ഞു. കസ്റ്റഡിയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നലെ പോലിസ് രേഖപ്പെടുത്തി. കുട്ടിയുടെ അപ്പൂപ്പന്‍ വിക്ടര്‍  ഡാനിയേല്‍ (ഞണ്ട് വിജയന്‍-62) ആണ് അറസ്റ്റിലായത്. മൂന്നുദിവസമായി പോലിസിന്റെ നിരന്തര ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴിയെ തുടര്‍ന്നാണ് വിക്ടര്‍ തന്നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചത്. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പോലും വിക്ടര്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. വിക്ടറിനെയും മാതാവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞ ദിവസം പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപ്പൂപ്പന്‍ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം മരിച്ച പെണ്‍കുട്ടിയും സഹോദരിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ മാതാവിനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മകളുടെ വീടിന് അടുത്തുതന്നെ മറ്റൊരു വീട് വാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് രണ്ട് വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതായി കാട്ടി കുണ്ടറ സര്‍ക്കിളിന് പരാതി നല്‍കിയത്. ഈ കേസിനെ തുടര്‍ന്ന് പിതാവിന് വീട്ടില്‍ വരാന്‍ കഴിയാതെ വന്നതോടെ മക്കളും മാതാവും വിക്ടറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ മാതാവ് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇവിടെ എത്തിയും പീഡനം തുടര്‍ന്നതോടെയാണ് കഴിഞ്ഞ ജനുവരി 15ന് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് നിഗമനം. ലോക്കല്‍ പോലിസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്. കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ സഹായിയായിരുന്ന വിക്ടര്‍ അടുത്ത കാലത്തായി ഒരു ലോഡ്ജിന്റെ മാനേജര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. ലോഡ്ജ് മാനേജരായി ജോലിചെയ്യവേ ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രതി വിക്ടറിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.അതിനിടെ, പെണ്‍കുട്ടിയെ അച്ഛന്‍ മുമ്പ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പോലിസ് തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss